Pages

Wednesday 21 November 2012

ഇരട്ട ബാറ്ററിയും ഇരട്ട സിംമുമായി ഐ ബോള്‍ ആന്‍ഡി 4 .3 j

ആന്‍ഡി ശ്രേണിയിലേക്ക് ഐ ബോള്‍ പുതിയൊരു ഫോണ്‍ കൂടി ചേര്‍ക്കുന്നു- ആന്‍ഡി 4 .3 j. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഡ്യുവല്‍ ബാറ്ററി സ്മാര്‍ട്ട് ഫോണ്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 9 ,499 എന്ന താങ്ങാവുന്ന വിലയുമായിട്ടാണ് ആന്‍ഡി 4 .3j  വരുന്നത്.
ലോഞ്ച് വേളയില്‍ സംസാരിച്ച  ഐ ബോള്‍ ഡയറക്ടര്‍ ആയ   സന്ദീപ്‌  പരശ്രാംപുരിയ പറഞ്ഞത്, സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയായ ബാറ്ററി ആയുസ്സ്  കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവല്‍ ബാറ്ററി ഫോണ്‍ പുറത്തിറക്കിയത് എന്നാണ്.
4 .3  ഇഞ്ച്‌ കപ്പാസിറ്റീവ്  ഡിസ്പ്ലെയുള്ള ആന്‍ഡി  4.3j യില്‍ 1GHz ARM കോര്‍ടെക്സ് A9 പ്രോസസ്സര്‍ ആണുപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ്‌ 2.3  ആണ് ഓ എസ്. വൈ-ഫൈ, 3  ജി, ജി പി ആര്‍ എസ് , ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഇനി ബാറ്ററിയുടെ കാര്യമെടുത്താല്‍ ഒരു 1630  mAh  ബാറ്ററിയും, ഒരു  900  mAh  ബാറ്ററിയും ഉള്‍പ്പെട്ടതാണ് ഇരട്ട ബാറ്ററി സൗകര്യം. ഇത് സ്ഥിരം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. 9 ,499 രൂപയാണ്  ആന്‍ഡി  4.3j  യുടെ വില.

0 comments:

Post a Comment