Pages

Wednesday 5 December 2012

1130 രൂപയ്ക്ക് ആകാശ് 2 എത്തി

ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുടെ ലോകത്ത ഇന്ത്യയുടെ അഭിമാനമായി ആകാശ് 2 പുറത്തിറങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ആകാശ് ശ്രേണിയിലെ ആദ്യ മോഡലിന്റെ പോരായ്മകള്‍ എല്ലാം പരിഹരിച്ചാണ് പുതിയ ടാബ്ലെറ്റിന്റെ വരവ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന ഖ്യാദിയുമായാണ് 1130 രൂപയ്ക്ക് ആകാശ് 2 പുറത്തിറങ്ങിയത്. ഡാറ്റാവിന്‍ഡ് കമ്പനി നിര്‍മ്മിച്ച ടാബ്ലെറ്റ് 2263 രൂപയ്ക്കാണ് സര്‍ക്കാരിന് ലഭിയ്ക്കുന്നത്. 50 ശതമാനം സബ്‌സിഡി നല്‍കി പകുതി വിലയ്ക്ക് വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിയ്ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇന്നുമുതല്‍ വിതരണത്തിനെത്തുന്ന ആകാശ് 2 ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടുമുള്ള 22 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും എന്നാണ് കരുതുന്നത്. ആകാശ് 2ന്റെ വ്യാവസായിക പതിപ്പായ Ubislate 7Ci ഡാറ്റാവിന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും 4,499 രൂപയ്ക്ക് വാങ്ങാന്‍ സാധിയ്ക്കും.

പ്രാദേശികഭാഷകളിലുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്ത്  ഗ്രാമീണ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. കൂടാതെ ഈ ടാബ്ലെറ്റിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി വിദൂരപഠനകേന്ദ്രങ്ങളും ആരംഭിയ്ക്കും.
ആന്‍ഡ്രോയ്ഡ് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആകാശ്, 2 ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിപ്പിയ്ക്കാനാകും. 512 എം ബി റാം, 1 GHz പ്രൊസസ്സര്‍, 4 ജിബി ആന്തരിക മെമ്മറി, എസ് ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയ സവിശേഷതകളുമായെത്തുന്ന ഈ 7 ഇഞ്ച് ടാബ്ലെറ്റ് ഉപയോഗിച്ച് ഒരു റോബോട്ടിനെ വിദൂരത്തില്‍ നിന്ന് നിയന്ത്രിയ്ക്കാന്‍ വരെ സാധ്യമാണെന്ന് ഡാറ്റാവിന്‍ഡ് സിഇഓ സുനീത് സിങ് തുളി പറയുന്നു.
ഈ മാസം 28 ന് യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ ആകാശ് 2 പ്രദര്‍ശിപ്പിയ്ക്കും .

0 comments:

Post a Comment