8 മെഗാപിക്‌സലാണ് ഈ ടാബ്‌ലറ്റിന്റെ ക്യാമറ കപ്പാസിറ്റി. ഓട്ടോഫോക്കസ്, ഓപ്റ്റിക്കല്‍ സൂം ഓപ്ഷനുകളും ക്യാമറയ്ക്കുണ്ട്. സൂപ്പര്‍ ഐപിഎസ്+ ടെക്‌നോളജിയുള്‍പ്പെടുന്ന 10.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1366×768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയ്ക്കുണ്ട്. മള്‍ട്ടി ടച്ച്‌സ്‌ക്രീനും അറ്റാച്ച് ചെയ്യാവുന്ന ഒരു ക്യുവര്‍ട്ടി കീബോര്‍ഡും ഇതിലുണ്ടാകും. ഇഎംഎംഎസി (ഒരു വിഭാഗം മള്‍ട്ടിമീഡിയ കാര്‍ഡ്) ഫ്‌ളാഷ് സ്റ്റോറേജ് 32 ജിബി വരെ ഉയര്‍ത്താം.
ക്വാഡ് കോര്‍ ടെഗ്ര 3 എസ്ഒസി പ്രോസസറാണ് ഇതിലേത്. ഉയര്‍ന്ന ഓപറേറ്റിംഗ് വേഗത 2ജിബി റാം വാഗ്ദാനം ചെയ്യുന്നു. ഗ്രാഫിക്‌സ് പിന്തുണ നല്‍കുന്നത് എന്‍വിഡിയ 12 കോര്‍ ജിപിയു ആണ്. ബ്ലൂടൂത്ത് 4, യുഎസ്ബി 2 കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
ഒക്ടോബറില്‍ തന്നെയാകും അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600ന്റെ അവതരണം ഉണ്ടാകുക. ആദ്യാവതരണത്തില്‍ യുഎസ്, യുകെ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും ടാബ്‌ലറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാബ്‌ലറ്റിന്റെ സവിശേഷതകള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട് അതോടൊപ്പം ഇതിന്റെ വിലയും.






0 comments:
Post a Comment